ഓട്ടവ: രാജ്യതലസ്ഥാനമായ ഓട്ടവയില്‍ തൊഴില്‍ നഷ്ടം തുടരുന്നു. ഓഗസ്റ്റ് മാസത്തില്‍ 5,000ത്തിലധികം പേര്‍ക്ക് ജോലി നഷ്ടപ്പെട്ടതായി ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. സ്റ്റാറ്റിസ്റ്റിക്‌സ് കാനഡയുടെ ഓഗസ്റ്റ് മാസത്തെ സര്‍വേ റിപ്പോര്‍ട്ട് പ്രകാരം, നഗരത്തിലെ തൊഴിലില്ലായ്മ നിരക്ക് ജൂലൈയിലെ 6.4 ശതമാനത്തില്‍ നിന്ന് ഓഗസ്റ്റില്‍ 6.8 ശതമാനമായി ഉയര്‍ന്നു.
ഏപ്രില്‍ മുതല്‍ നഗരത്തിലെ തൊഴിലില്ലായ്മ നിരക്ക് 5.5 ശതമാനത്തില്‍ നിന്ന് തുടര്‍ച്ചയായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ അഞ്ച് മാസത്തിനിടെ ഒട്ടാവയുടെ സമ്പദ്വ്യവസ്ഥയില്‍ ആകെ 20,000 തൊഴിലവസരങ്ങള്‍ നഷ്ടമായി. ജൂണില്‍ 10,100 ജോലികളും, ജൂലൈയില്‍ 900 ജോലികളും, മേയില്‍ 3,800 ജോലികളും, ഏപ്രിലില്‍ 1,900 ജോലികളും നഗരത്തില്‍ നഷ്ടപ്പെട്ടതായി ഫെഡറല്‍ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

കാനഡയിലുടനീളം തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 7.1 ശതമാനമായി ഉയര്‍ന്നു. റിപ്പോര്‍ട്ട് ഓഗസ്റ്റില്‍ 66,000 ജോലികളാണ് ഓഗസ്റ്റില്‍ നഷ്ടമായത്. ഗാറ്റിനോയില്‍ ഓഗസ്റ്റില്‍ 1,000 ജോലികള്‍ നഷ്ടപ്പെട്ടെങ്കിലും തൊഴിലില്ലായ്മ നിരക്ക് 6.6 ശതമാനത്തില്‍ തുടര്‍ന്നു. കഴിഞ്ഞ മാസം 500 ജോലികള്‍ വര്‍ധിച്ച കിങ്സ്റ്റണില്‍ തൊഴിലില്ലായ്മ നിരക്ക് 6.8 ശതമാനത്തില്‍ മാറ്റമില്ലാതെ തുടര്‍ന്നു.