ഓട്ടവ: ചൈനയില്‍ നിന്ന് വന്‍തോതിലുള്ള താരിഫ് ഭീഷിണി നേരിടുന്ന കനേഡിയന്‍ കനോല ഉല്‍പ്പാദകര്‍ക്ക് 370 മില്യണ്‍ ഡോളര്‍ സഹായം പ്രഖ്യാപിച്ച് ഫെഡറല്‍ സര്‍ക്കാര്‍. ചൈന കനേഡിയന്‍ കനോലയ്ക്ക് 75.8 ശതമാനം താരിഫ് ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് ‘മത്സരക്ഷമതാ വെല്ലുവിളികള്‍’ പരിഹരിക്കുന്നതിനാണിതെന്ന് ഫഡറല്‍ സര്‍ക്കാര്‍ പറഞ്ഞു.
ആഭ്യന്തര ഉല്‍പ്പാദകരെ സഹായിക്കുന്നതിനും അവരുടെ മൂല്യ ശൃംഖലകള്‍ പുനഃക്രമീകരിക്കുന്നതിനുമാണ് ഫണ്ടുകള്‍ എന്ന് മിസിസ്സാഗയില്‍ താരിഫ് ബാധിത മേഖലകള്‍ക്കുള്ള സഹായം പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി പറഞ്ഞു. ‘കാനഡയിലെ ഊര്‍ജ്ജസ്വലമായ ഒരു ജൈവ ഇന്ധന വ്യവസായത്തിന്റെ വികസനം പ്രോത്സാഹിപ്പിക്കുന്നതിനായി’ സര്‍ക്കാര്‍ അതിന്റെ ക്ലീന്‍ ഇന്ധന ചട്ടങ്ങള്‍ ഭേദഗതി ചെയ്യുമെന്നും കാര്‍ണി പറഞ്ഞു. താല്‍ക്കാലികമായി പലിശരഹിത അഡ്വാന്‍സുകളുടെ തുക 500,000 ഡോളറായി ഉയര്‍ത്തുമെന്നും, പുതിയ വിപണികളിലേക്ക് മാറാന്‍ കര്‍ഷകരെ സഹായിക്കുന്നതിനുള്ള ധനസഹായം വര്‍ധിപ്പിക്കുമെന്നും കാര്‍ണി പറഞ്ഞു.

സസ്‌കച്വാന്‍ പ്രീമിയര്‍ സ്‌കോട്ട് മോയുമായി ചേര്‍ന്ന് നോവസ്‌കോഷ എംപി കോഡി ബ്ലോയിസ് മൂന്ന് ദിവസത്തെ ചൈന സന്ദര്‍ശനത്തിനായി പുറപ്പെടുന്നതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കനോളയിലെ ചൈനീസ് താരിഫ് നീക്കം ചെയ്യുന്നതിലാണ് തങ്ങളുടെ പ്രധാന ശ്രദ്ധയെന്ന് സസ്‌കാച്ചെവന്‍ സര്‍ക്കാര്‍ വ്യക്തമാക്കി. കൂടാതെ കനോല ഉല്‍പാദകര്‍ക്കുള്ള സാമ്പത്തിക സഹായത്തില്‍ സസ്‌കച്വാന്‍ സര്‍ക്കാര്‍ സന്തുഷ്ടരാണെന്ന് മോയുടെ ഓഫീസ് വെള്ളിയാഴ്ച ഒരു ഇമെയില്‍ പ്രസ്താവനയില്‍ പറഞ്ഞു.”എന്നിരുന്നാലും, കനോലയിലെ ചൈനീസ് താരിഫ് നീക്കം ചെയ്യുന്നതിലാണ് ഞങ്ങളുടെ ശ്രദ്ധ. അതുകൊണ്ടാണ് ഗവണ്‍മെന്റുമായും വ്യവസായ പ്രമുഖരുമായും ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രിയുടെ പാര്‍ലമെന്ററി സെക്രട്ടറിയുമായി പ്രീമിയര്‍ സ്‌കോട്ട് മോ ചൈനയിലേക്ക് പോകുന്നത്.”
അമേരിക്കയ്ക്ക് ശേഷം കനേഡിയന്‍ കനോള ഉല്‍പ്പന്നങ്ങളുടെ രണ്ടാമത്തെ വലിയ ഇറക്കുമതി രാജ്യമാണ് ചൈന. കാനഡ കഴിഞ്ഞ വര്‍ഷം ഏകദേശം 14.5 ബില്യണ്‍ ഡോളറിന്റെ കനോള ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്തപ്പോള്‍, അതില്‍ 4.9 ബില്യണ്‍ ഡോളറും ചൈനയിലേക്കാണ് പോയത്.