ഷാർലെറ്റ് ടൗൺ : പ്രിൻസ് എഡ്വേർഡ് ഐലഡിലെ മുഴുവൻ കമ്മ്യൂണിറ്റികളേയും ഉൾപ്പെടുത്തികൊണ്ട് ഷാർലെറ്റ് ടൗൺ മലയാളീസ് റമ്മി ക്ലബ് ചെസ്സ്, കാരംസ് ടൂർണമെന്റുകൾ സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 13 ശനിയാഴ്ച മാൽക്കം ജെ, ഡാരക്ക് കമ്യൂണിറ്റി സെന്ററിലാണ് ടൂർണമെന്റുകൾ നടക്കുന്നത്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഉടൻ പേര് രജിസ്റ്റർ ചെയ്യണമെന്ന് ചെസ്സ് മാസ്റ്റർ കെമിലിൻ, കാരംസ് ലീഡർ സിബി എന്നിവർ അറിയിച്ചു.

