വൻകൂവർ: കാട്ടുതീയിൽ നിന്നുള്ള പുക മേഖലയാകെ പടർന്നതോടെ മെട്രോ വൻകൂവറിൽ വായു മലിനം രൂക്ഷമായതായി എൻവയൺമെൻ്റ് കാനഡ. വിസ്‌ലറിന് വടക്ക്, ഹോപ്പിന് കിഴക്ക്, കരിബൂ മേഖല,യുഎസിൽ നിന്നുള്ള തീപിടിത്തങ്ങൾ എന്നിവ കാരണം മെട്രോ വൻകൂവർ റീജിനൽ ഡിസ്ട്രിക്റ്റ് (എംവിആർഡി) മേഖലയിൽ ബുധനാഴ്ച മുതൽ വായു ഗുണനിലവാര മുന്നറിയിപ്പ് നൽകിയിരുന്നു.

അതേസമയം ശനിയാഴ്ച ഏറ്റവും മോശം വായു ഗുണനിലവാരമുള്ള ദിവസമാകാൻ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷകൻ മൈക്കൽ കുസ് പറയുന്നു. ഉയർന്ന പ്രദേശങ്ങളാണ് ഏറ്റവും മോശം അവസ്ഥ നേരിടുന്നതെന്ന് മൈക്കൽ കുസ് പറഞ്ഞു. വരും ദിവസങ്ങളിൽ സ്ഥിതിഗതികൾ പതുക്കെ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.