ഓട്ടവ: ജോബ് ബാങ്കിലെ ജോലികളുടെ ലിസ്റ്റ് പങ്ക് വച്ച് പ്രതിപക്ഷ നേതാവ് പിയേർ പൊളിയേവ്.കഴിഞ്ഞ ദിവസം താത്കാലിക വിദേശ തൊഴിലാളികൾക്കുള്ള വിസ നിർത്തണമെന്ന് പിയേർ ആവശ്യപ്പെട്ടിരുന്നു. ജോലിയില്ലാത്ത കാനഡക്കാർക്ക് ഈ ജോലികൾ ചെയ്യാൻ കഴിയും എന്നിട്ടും കാർണി സർക്കാർ വ്യവസായ സ്ഥാപനങ്ങൾക്ക് താത്കാലിക വിദേശ തൊഴിലാളികളെ നിയമിക്കാൻ അനുവദിക്കുന്നു എന്നും പിയേർ പറഞ്ഞു.

താത്കാലികാലിക വിദേശ തൊഴിലാളികളുടെ വിസ അവസാനിപ്പിക്കുന്നതിനുള്ള ഒപ്പുശേഖരണവും കൺസർവേറ്റീവ് പാർട്ടി ആരംഭിച്ചിട്ടുണ്ട്. കാനഡയുടെ തൊഴിലില്ലായ്മ നിരക്ക് ഉയർന്നു എന്ന റിപ്പോർട്ട് ഇന്നലെ പുറത്ത് വന്നിരുന്നു.