ലണ്ടൻ: പ്രധാനമന്ത്രി കിയേർ സ്റ്റാമെറുടെ മന്ത്രി സഭയിൽ നിന്നുള്ള ഉപ പ്രധാനമന്ത്രി ആഞ്ചല റെയ്നറുടെ രാജിക്ക് പിന്നാലെ വിദേശകാര്യ മന്ത്രി ഡേവിഡ് ലാമി ഉപപ്രധാന മന്ത്രിയായി ചുമതലയേറ്റു. മന്ത്രിസഭയിലെ ചില പ്രധാന വകുപ്പുകളിലും മാറ്റമുണ്ട്.

.ഇംഗ്ലണ്ടിൽ പുതിയതായി വാങ്ങിയ ഫ്ലാറ്റിന് മതിയായ നികുതി അടയ്ക്കാത്തതിനെ തുടർന്നാണ് ആഞ്ചല റെയ്‌നർ ഉപപ്രധാനമന്ത്രി, ഭവന സെക്രട്ടറി സ്ഥാനങ്ങൾ രാജിവച്ചത്. ലേബർ പാർടിയുടെ ഡെപ്യൂട്ടി ലീഡർ പദവിയും രാജിവച്ചു.ഡേവിഡ് ലാമിക്ക് നീതിന്യായ വകുപ്പിന്റെ ചുമതലകൂടി നൽകി. നീതിന്യായ വകുപ്പിന്റെ ചുമതല ഉണ്ടായിരുന്ന ശബാന മഹമൂദ് ഹോം സെക്രട്ടറിയാകും. നിലവിലെ ഹോം സെക്രട്ടറി യെവറ്റ് കൂപ്പർ വിദേശ സെക്രട്ടറിയാകും.