ടൊറന്റോ: വെള്ളിയാഴ്ച രാത്രിയില്‍ എറ്റോബിക്കോയില്‍ കാറുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരുക്ക്. അപകടത്തില്‍ ഒരു കാര്‍ തൂണില്‍ ഇടിച്ച് തീ പിടിയ്ക്കുകയും ചെയ്തു. ക്വീന്‍സ് വേ, നോര്‍ത്ത് ക്വീന്ഡ സ്ട്രീറ്റ് പ്രദേശത്താണ് അപകടമുണ്ടായത്.
രാത്രിയോടെ ക്വീന്‍സ് വേ നോര്‍ത്ത് ക്വീന്‍ സ്ട്രീറ്റ് പ്രദേശത്ത് രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചതിനെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചതായി ടൊറന്റോ പോലീസ് അറിയിച്ചു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. അപകടത്തില്‍ ഒരു വാഹനത്തിന് തീപിടിച്ചതായും പരുക്കുകളോടെ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പൊലീസ് പറഞ്ഞു.

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.