എഡ്മിന്‍റൻ: പ്രവിശ്യയിലെ അധ്യാപകരുമായി ന്യായമായ ഒരു കരാറിലെത്താൻ ആഗ്രഹിക്കുന്നതായി ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത്. ശനിയാഴ്ച രാവിലെ തന്റെ റേഡിയോ ഷോയായ ‘ യുവർ പ്രൊവിൻസ്, യുവർ പ്രീമിയർ’ എന്ന പരിപാടിയിൽ സംസാരിക്കവെയാണ് സ്മിത്ത് ഇക്കാര്യം പറഞ്ഞത്. വേതനം, ക്ലാസ് മുറികളിലെ സാഹചര്യങ്ങള്‍, കുട്ടികളുടെ എണ്ണത്തിലെ വര്‍ധന, തുടങ്ങിയ വിഷയങ്ങൾ പരിഗണിക്കുമെന്ന് സ്മിത്ത് പറഞ്ഞു.

ശമ്പളത്തിന്റെ കാര്യത്തിൽ, പ്രവിശ്യ നാല് വർഷത്തേക്ക് പ്രതിവർഷം മൂന്ന് ശതമാനം ശമ്പളം വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് അവർ വ്യക്തമാക്കി. മൂന്ന് വർഷത്തേക്ക് പ്രതിവർഷം 1,000 പുതിയ അധ്യാപകരെ വാഗ്ദാനം ചെയ്‌തതായും സ്മിത്ത് കൂട്ടിചേർത്തു.അധ്യാപകരെ പ്രതിനിധീകരിക്കുന്ന യൂണിയൻ ചർച്ചകൾ തടസ്സപ്പെടുത്തിയതിലും അവർ നിരാശ പ്രകടിപ്പിച്ചു.