എഡ്മിന്‍റൻ: എഡ്മിന്‍റൻ ആസ്ഥാനമായുള്ള കനേഡിയൻ സായുധ സേനാംഗവും വാറന്റ് ഓഫീസറുമായ ജോർജ്ജ് ഹോളിനെ ലാത്വിയയിൽ മരിച്ച നിലയിൽ കണ്ടെത്തി. ജോർജ്ജ് ഹോളിനെ ചൊവ്വാഴ്ച ലാത്വിയയിൽ നിന്ന് കാണാതായതായി റിപ്പോർട്ട് ചെയ്‌തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വെള്ളിയാഴ്ച മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ദേശീയ പ്രതിരോധ വകുപ്പും കനേഡിയൻ സായുധ സേനയും അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചു. 20 വർഷത്തെ പരിചയസമ്പന്നനായ വാറന്റ് ഓഫീസർ ഹോൾ, 408 ടാക്റ്റിക്കൽ ഹെലികോപ്റ്റർ സ്ക്വാഡ്രണിലെ ഒരു വാഹന ടെക്നീഷ്യനായിരുന്നു. നാറ്റോ ദൗത്യത്തിന്റെ ഭാഗമായി അദ്ദേഹം ലാത്വിയയിലായിരുന്നു. കനേഡിയൻ സേനാ മിലിട്ടറി പൊലീസ് ലാത്വിയൻ അധികൃതരുമായി ചേർന്ന് അന്വേഷണം ആരംഭിച്ചു.