ഹാലിഫാക്സ്: നോവസ്കോഷയിലെ ലോങ് ലേക്ക് കാട്ടുതീ നിയന്ത്രണവിധേയമാക്കി അഗ്നിശമന സേനാംഗങ്ങൾ. ലോങ് ലേക്ക് കാട്ടുതീ നിയന്ത്രിക്കുന്നതിൽ അഗ്നിശമന സേനാംഗങ്ങൾ പുരോഗതി കൈവരിച്ചതായി പ്രവിശ്യാ പ്രകൃതിവിഭവ വകുപ്പ് അറിയിച്ചു.

കാട്ടു തീ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കാതിരിക്കാൻ അഗ്നിശമന സേനാംഗങ്ങൾ പരിശ്രമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. പ്രദേശത്ത് ഉച്ചകഴിഞ്ഞ് മഴ പെയ്യുമെന്ന് പ്രവചനമുണ്ട്, ഇത് കൂടുതൽ സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു.