ടൊറന്റോ: വോണിൽ വീടുകൾക്ക് നേരെ വെടിവെപ്പ് നടന്നതായി യോർക്ക് റീജിയനൽ പൊലീസ് റിപ്പോർട്ട് ചെയ്‌തു. 24 മണിക്കൂറിനുള്ളിൽ രണ്ടാം തവണയാണ് വെടിവെപ്പ് ഉണ്ടായത്. ശനിയാഴ്ച രാവിലെ ആറരയോടെയാണ് ഫാരെൽ റോഡിലെ വീടിന് നേരെ വെടിവെപ്പ് നടന്നത്. ഞായറാഴ്ച പുലർച്ചെ 4:45 ഓടെ, ബാതർസ്റ്റ് അവന്യൂവിന് പടിഞ്ഞാറുള്ള വിയ റൊമാനോ ബൊളിവാർഡ് ആൻഡ് അലിസൺ ആൻ വേ പ്രദേശത്തെ വീടിന് നേരെയും വെടിവെപ്പുണ്ടായി.സംഭവത്തിൽ ആർക്കും പരുക്കുകളൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല.അന്വേഷണം ആരംഭിച്ചു.
