ഓട്ടവ : അൾട്രാ-പ്രോസസ്ഡ് ഫുഡ്സ് പുരുഷന്മാരുടെ ഹൃദയത്തിനും പ്രത്യുത്പാദന ശേഷിക്കും ദോഷകരമാകാമെന്ന് പുതിയ പഠനം. കനേഡിയൻ ഗവേഷകരാണ് പഠനം നടത്തിയത്. 20-നും 35-നും ഇടയിൽ പ്രായമുള്ള 43 പുരുഷന്മാരെ ഉൾക്കൊള്ളിച്ചു നടത്തിയ പഠനത്തിൽ അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങൾ കഴിക്കുന്നവർക്ക് ശരീരഭാരം കൂടുകയും കൊളസ്ട്രോൾ നില വഷളാവുകയും ചെയ്യുന്നതായി കണ്ടെത്തി. കൂടാതെ, ഉയർന്ന അളവിൽ ഇത്തരം ഭക്ഷണം കഴിക്കുന്നവരിൽ ബീജത്തിൻ്റെ ഗുണനിലവാരവും ചലനശേഷിയും കുറവാണെന്നും ടെസ്റ്റോസ്റ്റിറോൺ പോലുള്ള പ്രത്യുത്പാദന ഹോർമോണുകൾ കുറവാണെന്നും സ്ഥിരീകരിച്ചതായും ഗവേഷകർ പറയുന്നു.

അതേസമയം, അൾട്രാ-പ്രോസസ്ഡ് ഫുഡ്സ് പൂർണ്ണമായി ഒഴിവാക്കുന്നത് ബുദ്ധിമുട്ടാണെന്നും പഠനത്തിൽ നിരീക്ഷണമുണ്ട്. എന്നാൽ, സാധ്യമാകുമ്പോഴെല്ലാം അത്തരം ഭക്ഷണങ്ങൾക്ക് പകരം പ്രോസസ്സ് ചെയ്യാത്ത ഭക്ഷണം തിരഞ്ഞെടുക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് ഗവേഷകർ നിർദ്ദേശിക്കുന്നു.