ടൊറൻ്റോ: വാരാന്ത്യത്തിൽ സതേൺ ഒന്റാരിയോയിൽ നടന്ന ദീർഘദൂര ട്രെയിൽ റേസിൽ പങ്കെടുത്ത് പ്രധാനമന്ത്രി മാർക്ക് കാർണി. ടൊറന്റോയിൽ നിന്ന് ഏകദേശം 160 കിലോമീറ്റർ അകലെ നടന്ന വാർഷിക മത്സരമായ ഹാലിബർട്ടൺ ഫോറസ്റ്റ് ട്രെയിൽ റേസിൽ, 26 കിലോമീറ്റർ ദൈർഘ്യമുള്ള മത്സരത്തിലാണ് കാർണി പങ്കെടുത്തത്. കാനഡയിലെ ഏറ്റവും ദുഷ്‌കരമായ ട്രെയിൽ റണ്ണുകളിൽ ഒന്നാണിത്. കുത്തനെയുള്ള കുന്നുകളും പാറക്കെട്ടുകളുമാണ് മത്സരാർത്ഥികൾക്ക് കയറേണ്ടത്.

ഞായറാഴ്ച തന്നോടൊപ്പം ഓടുകയും ജന്മദിനം ആഘോഷിക്കുകയും ചെയ്ത തന്റെ ഭാര്യയെ പിന്തുണയ്ക്കാനാണ് ട്രെയിൽ റേസിൽ പങ്കെടുത്തതെന്ന് കാർണി പറഞ്ഞു. 120 പേർ പങ്കെടുത്ത റേസിൽ 58-ാം സ്ഥാനത്തെത്തിയ മാർക്ക് കാർണി, മൂന്ന് മണിക്കൂറും 45 മിനിറ്റും എടുത്താണ് ഫിനിഷിങ്ങിൽ എത്തിയത്.