വൻകൂവർ: മെട്രോ വന്‍കൂവറില്‍ കാറ്റലിറ്റിക് കണ്‍വെര്‍ട്ടര്‍ മോഷണങ്ങളുടെ വര്‍ധനയെ തുടർന്ന് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി മെട്രോ വന്‍കൂവര്‍ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ്.വാഹനത്തിന്റെ നിര്‍ണായക ഘടകമാണ് കാറ്റലിറ്റിക് കണ്‍വെര്‍ട്ടര്‍. കാറ്റലിറ്റിക് കണ്‍വെര്‍ട്ടറില്‍ അടങ്ങിയിരിക്കുന്ന വിലയേറിയ ലോഹങ്ങള്‍ ലക്ഷ്യമിട്ടാണ് മോഷ്ടാക്കള്‍ മോഷണം നടത്തുന്നതെന്ന് ലാംഗ്ലി ആര്‍സിഎംപി പറയുന്നു. അതിനാല്‍ മോഷ്ടിക്കപ്പെട്ടവ മാറ്റിസ്ഥാപിക്കുന്നത് ചെലവേറിയതും സമയമെടുക്കുന്നതുമാണെന്ന് പൊലീസ് വ്യക്തമാക്കി.

മോഷ്ടാക്കള്‍ പലപ്പോഴും ഡ്രൈവ്‌വേകളിലും സുരക്ഷിതമല്ലാത്ത സ്ഥലങ്ങളിലും തെരുവുകളിലും പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളെയാണ് ലക്ഷ്യമിടുന്നത്. സാധാരണയായി അര്‍ധരാത്രിയിലോ പുലര്‍ച്ചെയോ ആണ് മോഷണങ്ങള്‍ മിക്കതും നടക്കുന്നതെന്നും ലാംഗ്ലി ആര്‍സിഎംപി സെര്‍ജന്റ് സൈനല്‍ ഷാരൂം പറഞ്ഞു.
മോഷണങ്ങള്‍ തടയാന്‍ പൊതുജനങ്ങള്‍ എല്ലാവിധ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിക്കണമെന്ന് പൊലീസ് നിര്‍ദ്ദേശിച്ചു. മോഷണം നടന്നതായി കണ്ടെത്തിയാലോ അടിയന്തര സാഹചര്യങ്ങളിലോ 911 ല്‍ വിളിച്ച് റിപ്പോര്‍ട്ട് ചെയ്യണമെന്നും അന്വേഷണ ഉദ്യോഗസ്ഥർ അഭ്യര്‍ത്ഥിച്ചു.