ഓട്ടവ: യുഎസ് താരിഫുകൾ മൂലം പ്രതിസന്ധിയിലായ മേഖലകളെ സഹായിക്കുന്നതിനായുള്ള ഫണ്ടിൽ നിന്ന് കെബെക്കിലെ അലുമിനിയം മേഖലയ്ക്ക് “കോടിക്കണക്കിന് ഡോളർ” ലഭിക്കാൻ സാധ്യതയുള്ളതായി വ്യവസായ മന്ത്രി മെലനി ജോളി.
500 കോടി ഡോളർ താരിഫ് സപ്പോർട്ട് ഫണ്ട് എങ്ങനെ വിഭജിക്കണമെന്ന് ഫെഡറൽ സർക്കാർ ഇതുവരെ കൃത്യമായി തീരുമാനിച്ചിട്ടില്ലെന്ന് ജോളി പറയുന്നു. എന്നാൽ ഒരു പ്രധാന ഭാഗം കാനഡയിലെ അലുമിനിയം ഉൽപ്പാദനത്തിന്റെ പ്രധാന കേന്ദ്രമായ കെബെക്കിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അവർ പറഞ്ഞു.

കാനഡയ്ക്ക് യൂറോപ്പിലും ഏഷ്യയിലും അലുമിനിയം വിപണികളുണ്ടെങ്കിലും, ഭൂരിഭാഗവും യുഎസിലേക്കാണ് കയറ്റുമതി ചെയ്യുന്നതെന്ന് കാനഡ അലുമിനിയം അസോസിയേഷൻ പ്രസിഡന്റ് ജീൻ സിമാർഡ് പറയുന്നു. കാനഡയിൽ നിന്നുള്ള അലുമിനിയം, സ്റ്റീൽ ഇറക്കുമതിക്ക് നിലവിൽ യുഎസ് 50 ശതമാനം തീരുവ ചുമത്തയിട്ടുണ്ട്.