Tuesday, September 9, 2025

ഓണം ആഘോഷിച്ച് ലണ്ടൻ സോഷ്യൽ ക്ലബ്

ലണ്ടൻ ഒൻ്റാരിയോ : ലണ്ടൻ സോഷ്യൽ ക്ലബ്ബിന്‍റെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. സെപ്റ്റംബർ ഏഴിന് ക്നായിത്തൊമ്മൻ ഹാളിൽ നടന്ന “ഓണം 2025”-ൽ റവ. ഫാ. ജെയിംസ് മുളയാനിക്കൽ മുഖ്യാതിഥിയായിരുന്നു. ക്ലബ് പ്രസിഡൻ്റ് സിനു മുളയാനിക്കൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡിനു പെരുമാനൂർ സ്വാഗതവും, ജോബി കിഴക്കേക്കര നന്ദിയും അറിയിച്ചു. ബൈജു കളമ്പുകാട്ടിൽ, ലീന മണിക്കൊമ്പിൽ, സിന്ത്യ കിഴക്കെപുറത്തു ഓണാഘോഷ പരിപാടികൾക്ക് നേതൃത്വം വഹിച്ചു.

ഘോഷയാത്രയോടെ ആരംഭിച്ച ഓണാഘോഷത്തിൽ ചെണ്ടമേളം, മാവേലി വരവ്, തിരുവാതിരകളി, ഓണപ്പാട്ട്, വിഭസമൃദ്ധമായ ഓണസദ്യ എന്നിവ ഒരുക്കിയിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!