Monday, September 8, 2025

തൃശൂര്‍ പീച്ചിയിലെ കസ്റ്റഡി മര്‍ദനം:എസ്‌ഐയെ സസ്പെന്‍ഡ് ചെയ്യാന്‍ നീക്കം

തൃശൂര്‍: പീച്ചിയിലെ പൊലീസ് സ്റ്റേഷന്‍ മര്‍ദനത്തില്‍ സസ്‌പെന്‍ഷന്‍ സാധ്യത തേടി പൊലീസ്. എസ്‌ഐ ആയിരുന്ന പി എം രതീഷിനെ പ്രാഥമികമായി സസ്പെന്‍ഡ് ചെയ്യാനാണ് പൊലീസ് നീക്കം.ദക്ഷിണ മേഖല ഐജിയുടെ പക്കലുള്ള റിപ്പോര്‍ട്ടില്‍ വേഗത്തില്‍ നടപടി എടുക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കി. പുറത്തുവന്ന മര്‍ദന ദൃശ്യങ്ങള്‍ തെളിവായി ഉള്‍പ്പെടുത്തി സസ്പെന്‍ഡ് ചെയ്യാന്‍ സാധിക്കുമോ എന്ന കാര്യവും പൊലീസ് പരിശോധിക്കുകയാണ്.

മര്‍ദനദൃശ്യങ്ങള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് അടിയന്തര ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. നിലവില്‍ കൊച്ചി കടവന്ത്ര പൊലീസ് സ്റ്റേഷനിലെ സിഐയാണ് പി എം രതീഷ്. മെയ് മാസം 24-ാം തീയത് പീച്ചിയിലെ ഹോട്ടലില്‍ നടന്ന സംഘര്‍ഷത്തിന് പിന്നാലെയാണ് ഹോട്ടല്‍ ഉടമയുടെ മകനെയും ജീവനക്കാരെയും പീച്ചി എസ് ഐ രതീഷ് കസ്റ്റഡിയില്‍ എടുക്കുന്നത്. പൊലീസ് സ്റ്റേഷനില്‍ എത്തിയ ഇവരെ എസ് ഐയുടെ നേതൃത്വത്തില്‍ ക്രൂരമായി മര്‍ദിച്ചു. ചുമരിനോട് ചേര്‍ത്ത് നിര്‍ത്തി മര്‍ദിക്കുകയായിരുന്നു. കേസ് ഒത്തുത്തീര്‍പ്പാക്കുന്നതിനായി എസ്‌ഐ അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും മൂന്ന് ലക്ഷം പൊലീസുകാര്‍ക്കും രണ്ട് ലക്ഷം പരാതിക്കാരനായ ദിനേശിനും നല്‍കാന്‍ ആവശ്യപ്പെട്ടതായും ഹോട്ടല്‍ ഉടമ ഔസേപ്പ് പറയുന്നു.

രതീഷിനെതിരെ അന്വേഷണം നടത്തിയത് അന്നത്തെ തൃശൂര്‍ അഡി. എസ്പി ശശിധരന്‍ ആയിരുന്നു. സംഭവത്തില്‍ രതീഷ് കുറ്റക്കാരനാണ് എന്നായിരുന്നു അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നത്. എന്നാല്‍ രതീഷിനെതിരെ ഒരു നടപടിയും സ്വീകരിച്ചില്ല. അന്വേഷണ റിപ്പോര്‍ട്ട് വന്നപ്പോഴേക്കും രതീഷ് കടവന്ത്ര സിഐ ആവുകയും ചെയ്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!