ഓട്ടവ : കാനഡയിൽ യുവജന തൊഴിലില്ലായ്മ നിരക്ക് ആശങ്കാജനകമായി ഉയരുന്നുവെന്ന് സിഐബിസി മുതിർന്ന സാമ്പത്തിക വിദഗ്ധൻ ആൻഡ്രൂ ഗ്രാൻതം. നിലവിലെ സാഹചര്യം സാമ്പത്തിക മാന്ദ്യകാലത്തെ അവസ്ഥയ്ക്ക് സമാനമാണെന്നും അദ്ദേഹം പറഞ്ഞു. 15-നും 24-നും ഇടയിൽ പ്രായമുള്ളവരുടെ തൊഴിലില്ലായ്മ നിരക്ക് 14.6 ശതമാനത്തിലെത്തിയതായി ജൂലൈ മാസത്തിലെ കണക്കുകൾ സൂചിപ്പിക്കുന്നു. കോവിഡ് മഹാമാരിക്കാലം കഴിഞ്ഞാൽ, കഴിഞ്ഞ 15 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.

നിർമിത ബുദ്ധി (AI), സെൽഫ്-ചെക്ക്ഔട്ട് കൗണ്ടറുകൾ പോലുള്ള സാങ്കേതികവിദ്യകൾ താൽക്കാലിക ജോലികൾ ഇല്ലാതാക്കുന്നതാണ് തൊഴിലില്ലായ്മ വർധിക്കാൻ പ്രധാന കാരണമെന്ന് ആൻഡ്രൂ ഗ്രാൻതം പറഞ്ഞു. സ്ഥിരമായി ജോലി ചെയ്യുന്ന ജീവനക്കാരെ നിയമിക്കാൻ തൊഴിലുടമകൾ ഇഷ്ടപ്പെടുന്നതും യുവജനങ്ങൾക്ക് ജോലി ലഭിക്കാതിരിക്കാൻ കാരണമാകുന്നു. ഈ പ്രതിഭാസം കാനഡയിൽ മാത്രമല്ല, യൂറോപ്പിലും യുഎസിലുമടക്കം പല രാജ്യങ്ങളിലും കണ്ടുവരുന്നതായും ഗ്രാൻതം ചൂണ്ടിക്കാട്ടി.