എഡ്മിന്റൻ: ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത് ബുധനാഴ്ച എഡ്മിന്റനിൽ പ്രധാനമന്ത്രി മാർക്ക് കാർണിയുമായി കൂടിക്കാഴ്ച നടത്തും. പ്രവിശ്യയുടെ സമ്പദ്‌വ്യവസ്ഥയെയും എണ്ണ, വാതക വ്യവസായത്തെയും ബാധിക്കുന്ന ഫെഡറൽ നയങ്ങൾ പരിശോധിക്കാൻ ആവശ്യപ്പെടുമെന്ന് സ്മിത്ത് പറയുന്നു.

ഫെഡറൽ സർക്കാർ ഹരിതഗൃഹ വാതക ഉദ്‌വമന പരിധി നിർത്തലാക്കണമെന്നും, ബിൽ സി-69 വീണ്ടും മാറ്റിയെഴുതുകയുമാണ് പ്രധാനാവശ്യമായി സ്മിത്ത് ഉന്നയിക്കുന്നത്. സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുന്നതിന് കാർണി ഈ നയങ്ങൾ റദ്ദാക്കുകയോ, പരിഷ്കരിക്കുകയോ ചെയ്യണമെന്നും സ്മിത്ത് പറയുന്നു. ആറ് മാസത്തിനുള്ളിൽ തന്റെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ, കാനഡ ഒരു വലിയ ദേശീയ ഐക്യ പ്രതിസന്ധി നേരിടേണ്ടിവരുമെന്ന് അവർ മുന്നറിയിപ്പ് നൽകി. വർഷാവസാനത്തിന് മുമ്പ് പ്രധാനമന്ത്രിയിൽ നിന്ന് നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷീക്കുന്നതായും സ്മിത്ത് പറഞ്ഞു.