Wednesday, September 10, 2025

അഞ്ചാംപനി: ഹാലിഫാക്സ് QEII ഹെൽത്ത് സെന്റർ സന്ദർശിച്ചവർ ജാഗ്രത പാലിക്കണം

ഹാലിഫാക്സ്: ഹാലിഫാക്സ് QEII ഹെൽത്ത് സെന്റർ സന്ദർശിച്ചവർക്ക് അഞ്ചാംപനി ബാധിച്ചിരിക്കാമെന്ന് നോവസ്കോഷ ആരോഗ്യ അതോറിറ്റി മുന്നറിയിപ്പ് നൽകി. സെപ്റ്റംബർ 7 മുതൽ സെപ്റ്റംബർ 8 രെ അഞ്ചാംപനി സ്ഥിരീകരിച്ച ഒരാൾ QEII ഹെൽത്ത് സെന്ററിൽ ഉണ്ടായിരുന്നതായി ആരോഗ്യ ഏജൻസി അറിയിച്ചു. ഇതോടെ പ്രവിശ്യയിൽ കേസുകളുടെ എണ്ണം 61 ആയി ഉയർന്നു.

താഴെപ്പറയുന്ന സമയങ്ങളിൽ ഹെൽത്ത് സെന്ററിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായിരുന്ന ആർക്കും അഞ്ചാംപനി ബാധിച്ചിരിക്കാമെന്ന് ആരോഗ്യ ഏജൻസി മുന്നറിയിപ്പ് നൽകുന്നു:

QEII എമർജൻസി വിഭാഗം: സെപ്റ്റംബർ 7 ഞായറാഴ്ച, രാത്രി 10:45 മുതൽ പുലർച്ചെ 1:20 വരെ

QEII ഡയഗ്നോസ്റ്റിക് ഇമേജിംഗ്: സെപ്റ്റംബർ 8 തിങ്കളാഴ്ച രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 12:30 വരെ

മേൽപ്പറഞ്ഞ സമയങ്ങളിൽ ഹെൽത്ത് സെന്ററിൽ ഉണ്ടായിരുന്ന ഗർഭിണികൾ, രോഗപ്രതിരോധശേഷി കുറഞ്ഞവർ, 12 വയസ്സിന് താഴെയുള്ള കുട്ടികൾ തുടങ്ങിയവർ അഞ്ചാംപനി ലക്ഷണങ്ങൾ പരിശോധിക്കണമെന്ന് ആരോഗ്യ അതോറിറ്റി നിർദ്ദേശിച്ചു. അഞ്ചാംപനി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കോ മരണത്തിനോ പോലും കാരണമാകുന്ന പകർച്ചവ്യാധിയാണ്. രോഗബാധിതനായ ഒരാൾ ശ്വസിക്കുമ്പോഴോ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ ഇത് പടരുന്നു. പനി, ചുമ, മൂക്കൊലിപ്പ്, ശക്തമായ പനി എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങൾ. ലക്ഷണങ്ങൾ ആരംഭിച്ച് രണ്ടോ മൂന്നോ ദിവസങ്ങൾക്ക് ശേഷം വായിലും തൊണ്ടയിലും ചുവന്ന ചുണങ് പ്രത്യക്ഷപ്പെടും. അഞ്ചാംപനി കൂടുതൽ ഗുരുതരമായാൽ ന്യുമോണിയ, ചെവിക്ക് അണുബാധ, അന്ധത, ബധിരത തുടങ്ങിയവയ്ക്ക് കാരണമാകും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!