Wednesday, September 10, 2025

ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾക്ക് ഇറക്കുമതി തീരുവ ഒഴിവാക്കാൻ കാനഡ

ഓട്ടവ : കാനഡയിൽ ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾക്ക് (EV) ഏർപ്പെടുത്തിയ ഇറക്കുമതി തീരുവ ഒഴിവാക്കുന്നതിൽ പുനരാലോചനയ്ക്കൊരുങ്ങി ഫെഡറൽ സർക്കാർ. താരിഫ് ഒഴിവാക്കുന്നത് സർക്കാർ പരിഗണനയിലുണ്ടെന്ന് കൃഷി മന്ത്രി ഹീത്ത് മക്ഡൊണാൾഡ് വ്യക്തമാക്കി. ചൈനയുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്, മറ്റ് മേഖലകളിലുണ്ടാകുന്ന പ്രത്യാഘാതങ്ങൾ കൂടി പരിഗണിച്ചായിരിക്കും തീരുമാനമെടുക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാനഡയിലെ ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന അടുത്തിടെ കുറഞ്ഞിരുന്നു. അതേസമയം, ഹൈബ്രിഡ് വാഹനങ്ങളുടെ വിൽപ്പന വർധിച്ചു. ഈ സാഹചര്യത്തിൽ, വില കുറഞ്ഞ ചൈനീസ് വാഹനങ്ങൾ വിപണിയിൽ എത്തുന്നത് ഇലക്ട്രിക് വാഹനങ്ങളുടെ വളർച്ചയ്ക്ക് സഹായകമാകുമെന്ന് വിദ​ഗ്ധർ അഭിപ്രായപ്പെടുന്നു. എന്നാൽ, ഇത് കനേഡിയൻ വാഹന വ്യവസായത്തിന് ദോഷകരമായി ബാധിച്ചേക്കാമെന്നും മുന്നറിയിപ്പുണ്ട്.

അതേസമയം, 62 ശതമാനം കനേഡിയൻ പൗരന്മാരും ഈ നീക്കത്തെ പിന്തുണയ്ക്കുന്നതായി നാനോസ് റിസർച്ച് നടത്തിയ സർവേയിൽ കണ്ടെത്തി. ഇത് വഴി കനോല പോലുള്ള കനേഡിയൻ വിളകൾക്ക് ചൈന ഏർപ്പെടുത്തിയ നികുതികൾ ഒഴിവാക്കാൻ സാധിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!