രാഹുല്‍ മാങ്കൂട്ടത്തില്‍ക്കെതിരായ ലൈംഗികാരോപണ വിവാദത്തില്‍ അന്വേഷണം പ്രതിസന്ധിയില്‍. ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തോട് മൊഴി നല്‍കാനും നിയമ നടപടികളുമായി മുന്നോട്ട് പോകാനും താല്‍പര്യമില്ലെന്ന് ഇരകള്‍ വ്യക്തമാക്കിയിട്ടുണ്ട്.
സംസ്ഥാന പൊലീസ് മേധാവിക്ക് ലഭിച്ച ആറ് പരാതികളിലൂടെയാണ് കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. എന്നാല്‍, പരാതിക്കാരില്‍ നിന്ന് നേരിട്ട് മൊഴി തേടാന്‍ അന്വേഷണ സംഘത്തിന് ഇതുവരെ സാധിച്ചിട്ടില്ല. ശേഖരിച്ച മൊഴികളില്‍ നിന്നും കാര്യമായ തെളിവുകള്‍ കണ്ടെത്താനായിട്ടില്ലെന്നും അന്വേഷണത്തില്‍ വ്യക്തമാകുന്നു.

ഗര്‍ഭഛിദ്രവുമായി ബന്ധപ്പെട്ട തെളിവുകള്‍ തേടി അന്വേഷണം കേരളത്തിന് പുറത്തേക്കും വ്യാപിപ്പിച്ചെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല. ഇതിനുശേഷം ഇരകളെ വീണ്ടും സമീപിച്ചെങ്കിലും അവര്‍ പരാതി തുടരാന്‍ താല്‍പര്യമില്ലെന്ന് വ്യക്തമാക്കിയതോടെ അന്വേഷണം ആശയക്കുഴപ്പത്തിലായി.
എന്നാല്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ ഗര്‍ഭഛിദ്രത്തിന് ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖയും ചില ചാറ്റ് സന്ദേശങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അഭിപ്രായം തേടിയ ശേഷമേ തുടര്‍നടപടികള്‍ തീരുമാനിക്കുകയുള്ളൂ.