ഓട്ടവ : ലൈംഗികാതിക്രമ വിചാരണയിൽ കുറ്റവിമുക്തരായ മുൻ ഹോക്കി താരങ്ങൾ വീണ്ടും കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നു. ലൈംഗികാതിക്രമകേസിൽ ഉൾപ്പെട്ട ലോക ജൂനിയർ ഹോക്കി ടീമിലെ മൈക്കൽ മക്ലിയോഡ്, ഡില്ലൺ ഡ്യൂബ്, കാൾ ഫൂട്ട്, അലക്സ് ഫോർമെന്‍റൺ, കാർട്ടർ ഹാർട്ട് എന്നിവർ ഡിസംബർ ഒന്നിന് സസ്‌പെൻഷൻ അവസാനിക്കുമ്പോൾ നാഷണൽ ഹോക്കി ലീഗിലേക്ക് (NHL) മടങ്ങിയെത്തും. ഫ്രീ ഏജൻ്റുമാരായ കളിക്കാർക്ക് ഒക്ടോബർ 15-ന് NHL-ലെ ടീമുമായി കരാർ ഒപ്പുവയ്ക്കാൻ സാധിക്കും.

ലണ്ടൻ ഒൻ്റാരിയോയിൽ നടന്ന രണ്ട് മാസത്തെ വിചാരണയ്ക്ക് ശേഷം ജൂലൈ 24-ന് അഞ്ച് കളിക്കാരെയും എല്ലാ കുറ്റങ്ങളിൽ നിന്നും കുറ്റവിമുക്തരാക്കിയിരുന്നു. 2018 ജൂൺ 19-ന് ആ വർഷത്തെ ലോക ജൂനിയർ ടീമിലെ അംഗങ്ങൾ ചാമ്പ്യൻഷിപ്പ് വിജയ ആഘോഷത്തിനായി ലണ്ടൻ ഒൻ്റാരിയോയിൽ എത്തിയപ്പോഴാണ് കേസിനാസ്പദമായ സംഭവങ്ങൾ നടന്നത്.