ദില്ലി: ഏഷ്യാ കപ്പ് ക്രിക്കറ്റ് മത്സരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം നടക്കട്ടെ എന്നായിരുന്നു കോടതിയുടെ പ്രതികരണം. ഹര്‍ജി ഉടന്‍ പരിഗണിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.
പൂനെയില്‍ നിന്നുള്ള മനുഷ്യാവകാശ പ്രവര്‍ത്തകനായ കേതന്‍ തിരോദ്കറാണ് ഈ ഹര്‍ജി സമര്‍പ്പിച്ചത്. പഹല്‍ഗാം ഭീകരാക്രമണത്തില്‍ 26 ഇന്ത്യന്‍ പൗരന്മാര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ മത്സരം നടത്തരുതെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന ആവശ്യം.

മത്സരത്തില്‍ പങ്കെടുക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും, ഇത് പൗരന്മാരുടെ അന്തസ്സിനും ജീവിക്കാനുള്ള അവകാശത്തിനും എതിരാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പാകിസ്ഥാനെ ഒരു ക്രിക്കറ്റ് മത്സരത്തില്‍ പോലും സുഹൃത്തായി കാണുന്നത് രാജ്യതാല്‍പ്പര്യത്തിന് വിരുദ്ധമാണെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു.
അതേസമയം, ഐസിസി, ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ തുടങ്ങിയ ബഹുരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ പാകിസ്ഥാനെതിരെ കളിക്കുന്നതില്‍ ഇന്ത്യയ്ക്ക് വിലക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.