മൺട്രിയോൾ : വാരാന്ത്യത്തിൽ മൺട്രിയോളിൽ പകൽ സമയത്ത് കനത്ത ചൂടും രാത്രിയിൽ തണുത്ത കാലാവസ്ഥയും പ്രതീക്ഷിക്കാം. വെള്ളിയാഴ്ച രാത്രിയിൽ 13 ഡിഗ്രി സെൽഷ്യസ് ആയിരുന്ന താപനില ശനിയാഴ്ച പകൽ 23 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന് എൻവയൺമെൻ്റ് കാനഡ പ്രവചിക്കുന്നു.

വാരാന്ത്യത്തിലുടനീളം ദ്വീപിൽ വെയിൽ തുടരും, കാലാവസ്ഥാ ഏജൻസി റിപ്പോർട്ട് ചെയ്തു. എന്നാൽ, ശനിയാഴ്ച രാത്രി പുറത്തുപോകുന്നവർ തണുപ്പിനെ പ്രതിരോധിക്കുന്നതിനുള്ള ജാക്കറ്റ് കൈവശം കറുത്തണമെന്ന് ഏജൻസി നിർദ്ദേശിച്ചു. കാരണം താപനില 14 ഡിഗ്രി സെൽഷ്യസായി കുറയും. ഞായറാഴ്ച, പകൽ സമയത്തെ ഉയർന്ന താപനില 23 ഡിഗ്രി സെൽഷ്യസ് വീണ്ടും പ്രതീക്ഷിക്കുന്നു. അതിനുശേഷം ഞായറാഴ്ച രാത്രി മെർക്കുറി 11 ഡിഗ്രി സെൽഷ്യസായി താഴാം.