മൺട്രിയോൾ : വെള്ളിയാഴ്ച രാത്രിയിൽ കെബെക്കിലെ ഒരു പ്രാഥമിക വിദ്യാലയം വൻ തീപിടുത്തത്തിൽ കത്തിനശിച്ചു. രാത്രി എട്ടു മണിയോടെയുണ്ടായ തീപിടിത്തത്തിൽ ലോറൻഷ്യൻസിലെ പ്രെവോസ്റ്റിലുള്ള വാൽ-ഡെസ്-മോണ്ട്സ് സ്കൂളിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. ആർക്കും പരുക്കേറ്റിട്ടില്ല.

സ്കൂളിലെ ഏകദേശം 400 വിദ്യാർത്ഥികളെ സഹായിക്കുന്നതിനായി ശനിയാഴ്ച രാവിലെ വകുപ്പുദ്യോഗസ്ഥരുമായി ചർച്ച നടത്തുമെന്ന് കെബെക്ക് വിദ്യാഭ്യാസ മന്ത്രി സോണിയ ലെബെൽ വാഗ്ദാനം ചെയ്തു.