സെന്റ് ജോൺസ് : ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ പ്രവിശ്യാ തിരഞ്ഞെടുപ്പ് ഒക്ടോബർ 14-ന് നടക്കും. പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിച്ച് ആദ്യ തിരഞ്ഞെടുപ്പ് വിജയം തേടാനിരിക്കുന്ന ലിബറൽ ലീഡർ ജോൺ ഹോഗൻ, ലെഫ്റ്റനന്റ് ഗവർണറുടെ ഔദ്യോഗിക വസതിയിലെത്തി നിയമസഭ പിരിച്ചുവിടാൻ അഭ്യർത്ഥിച്ചു. പ്രോഗ്രസീവ് കൺസർവേറ്റീവ് പാർട്ടി ലീഡർ ടോണി വേക്കഹാമിനെയാണ് ഹോഗൻ നേരിടുന്നത്.

നിലവിൽ നിയമസഭയിലെ 40 സീറ്റുകളിൽ 19 എണ്ണത്തിലും ലിബറലുകളാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ആരോഗ്യ സംരക്ഷണം, പ്രവിശ്യാ സാമ്പത്തികം, കെബെക്കുമായുള്ള ഊർജ്ജ ഉടമ്പടി എന്നിവ പ്രധാന വിഷയങ്ങളാകും.