ഫ്രെഡറിക്ടണ്‍ : ന്യൂബ്രൺസ്‌വിക്, പ്രിൻസ് എഡ്വേർഡ് ഐലൻഡ് എന്നീ പ്രവിശ്യകളിൽ പെട്രോൾ, ഡീസൽ വില വർധിച്ചതായി റിപ്പോർട്ട്. അതേസമയം, നോവസ്കോഷയിൽ പെട്രോൾ വിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി.
ന്യൂബ്രൺസ്‌വിക്:
പ്രവിശ്യയിൽ സാധാരണ പെട്രോളിന്റെ വില മൂന്ന് സെൻ്റ് വർധിച്ച് ഒരു ലിറ്ററിന് 152.6 സെൻ്റ് ആയി. ഡീസൽ വില 3.5 സെൻ്റ് വർധിച്ചു. ഇതോടെ ഒരു ലിറ്റർ ഡീസലിന്റെ വില 158.1 സെൻ്റ് ആയി.

പ്രിൻസ് എഡ്വേർഡ് ഐലൻഡ് (പിഇഐ):
പിഇഐയിൽ പെട്രോൾ, ഡീസൽ വിലകൾ 1.2 സെൻ്റ് വർധിച്ച് യഥാക്രമം 154.8 സെന്റും 158.5 സെന്റുമായി.

നോവ സ്കോഷ:
പ്രവിശ്യാ തലസ്ഥാനമായ ഹാലിഫാക്സ് മേഖലയിൽ, സാധാരണ പെട്രോളിന്റെ വില നാല് സെൻ്റ് കുറഞ്ഞ് ഒരു ലിറ്ററിന് 144.9 സെൻ്റ് ആയി. ഡീസൽ വിലയിൽ മാറ്റമില്ല, ലിറ്ററിന് 151.2 സെൻ്റ് ആയി തുടരുന്നു. അതേസമയം, കെയ്പ് ബ്രെറ്റണിൽ പെട്രോളിന് 146.8 സെൻ്റും, ഡീസലിന് 153.1 സെൻ്റും ആണ് പുതിയ വില.