Monday, October 27, 2025

വർണ്ണശബളമായി സി കെ തറവാട് ക്ലബ്ബ് ഉദ്ഘാടന ചടങ്ങ്

ചാത്തംകെൻ്റ് : മലയാളി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ രൂപംകൊണ്ട സി കെ തറവാട് ക്ലബ്ബ് ചാത്തംകെൻ്റ് മേയർ ഡാരിൻ കാനിഫ് ഉദ്ഘാടനം ചെയ്തു. സെപ്റ്റംബർ 20 ശനിയാഴ്ച നടന്ന ഉദ്ഘാടന ചടങ്ങിൽ ക്ലബ്ബ് പ്രസിഡൻ്റ് ജയ്മോൻ ജോർജ് സ്വാഗതം ആശംസിച്ചു. സമ്മേളനത്തിൽ സെന്‍റർ ഫോർ കനേഡിയൻ മലയാളീ അഫയേഴ്‌സ് പ്രസിഡൻ്റ് പ്രവീൺ വർക്കി മുഖ്യപ്രഭാഷണവും ക്ലബ്ബിന്‍റെ ലോഗോ പ്രകാശനവും നിർവഹിച്ചു. സി കെ ഏഷ്യൻ കൾച്ചറൽ അസോസിയേഷൻ പ്രസിഡൻ്റ് റാഫി വീട്ടിൽ, ഫൊക്കാനാ ട്രസ്റ്റി ബോർഡ് ചെയർമാൻ ജോജി തോമസ് എന്നിവർ മുഖ്യാതിഥികളായി ചടങ്ങിൽ പങ്കെടുത്തു. ജോയിൻ്റ് സെക്രട്ടറി മജീഷ് മാത്യു നന്ദി അറിയിച്ചു.

പ്രശസ്ത മെന്‍റലിസ്റ്റ് ഫെബിൻ ഹരിപ്പാടിന്‍റെ മാജിക് ഷോ, ലണ്ടൻ ശിവാസ് ഓർക്കസ്ട്രയുടെ ഗാനമേള തുടങ്ങിയ കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി. ക്ലബ്ബ് വൈസ് പ്രസിഡൻ്റ് അജി ഫ്രാൻസിസ്, സെക്രട്ടറി ലിജിൻ ജോയ്, ട്രഷറർ മജു പീറ്റർ, പ്രോഗ്രാം കോഡിനേറ്ററുമാരായ ജൂബി സി ബേബി, സെബിൻ സെബാസ്റ്റ്യൻ, കമ്മറ്റി അംഗങ്ങളായ എമിൽ ജോളി, ക്രിസ്റ്റി പോൾ, ആഷ്‌ലി അഴകുളം തുടങ്ങിയവർ നേതൃത്വം നൽകി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!