മൺട്രിയോൾ : പരിശോധനകൾക്കും അറ്റകുറ്റപ്പണികൾക്കും ശേഷം തിങ്കളാഴ്ച മുതൽ എല്ലാ ലയൺ ഇലക്ട്രിക് സ്കൂൾ ബസുകളും വീണ്ടും നിരത്തിലിറങ്ങും. കഴിഞ്ഞയാഴ്ച തീപിടുത്തമുണ്ടായതിനെത്തുടർന്ന് ഏകദേശം 1,200 ലയൺ ഇലക്ട്രിക് സ്കൂൾ ബസുകൾ റോഡുകളിൽ നിന്നും പിൻവലിച്ചിരുന്നു.

ഇന്ന് മുതൽ പതിവ് വിദ്യാർത്ഥി ഗതാഗതം സാധാരണപോലെ പുനരാരംഭിക്കും. തിങ്കളാഴ്ച മുതൽ എല്ലാ സ്കൂൾ റൂട്ടുകളും അവയുടെ സ്റ്റാൻഡേർഡ് ഷെഡ്യൂളുകൾ അനുസരിച്ച് പ്രവർത്തിക്കുമെന്ന് മൺട്രിയോൾ ഇംഗ്ലീഷ് സ്കൂൾ ബോർഡ് അറിയിച്ചു.