Monday, October 13, 2025

വനിതാ റഗ്ബി ലോകകപ്പ് ഫൈനൽ: കാനഡയ്ക്ക് പരാജയം

ലണ്ടൻ : 2014-ലെ തോൽവിക്ക് പകരം വീട്ടാനിറങ്ങിയ കാനഡ വനിതാ റഗ്ബി ലോകകപ്പ് ഫൈനലിൽ ആതിഥേയരായ ഇംഗ്ലണ്ടിനോട് തോറ്റു. സ്കോർ 33-13. കനേഡിയൻ ടീമിന്‍റെ പിഴവുകൾ മുതലെടുത്ത ഇംഗ്ലണ്ട് ഒന്നാം പകുതിയിൽ 21-8 ന് മുന്നിലെത്തിയിരുന്നു.

വെള്ളിയാഴ്ച നടന്ന സെമി ഫൈനലിൽ ന്യൂസിലാൻ്റിനെ 19-34 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് കാനഡ ഫൈനലിൽ പ്രവേശിച്ചത്. 35-17 എന്ന സ്കോറിന് ഫ്രാൻസിനെ പരാജയപ്പെടുത്തി ഇംഗ്ലണ്ടും അവസാനമത്സരത്തിന് യോഗ്യത നേടി. കാനഡ അവസാനമായി ഫൈനലിൽ എത്തിയത് 2014-ൽ ആയിരുന്നു. ആ മത്സരത്തിൽ അവർ ഇംഗ്ലണ്ടിനോട് തോറ്റിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!