ഓട്ടവ: കാനഡയിലെ തൊഴിലാളികലെയും ചെറുകിട ബിസിനസ്സുകളെയും പിന്തുണയ്ക്കുന്നതിനായുള്ള മിനിമം വേതന വര്‍ധന ഇന്ന് മുതൽ (ഒക്ടോബർ 1) പ്രാബല്യത്തിൽ വരും. ഒന്റാരിയോ, മാനിറ്റോബ, സസ്‌കച്വാന്‍, നോവസ്‌കോഷ, പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡ് എന്നിവയാണ് നിരക്കുകൾ ഉയർത്തുന്ന പ്രവിശ്യകൾ.

പുതിയ വേതന നിരക്കുകള്‍ ഇങ്ങനെ:
ഒന്റാരിയോ: മണിക്കൂറിന് 17.60 ഡോളര്‍. (നിലവിലെ 17.20-ഡോളറിൽ നിന്ന് 40 സെന്റ് വര്‍ധന)
പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡ്: മണിക്കൂറിന് 16.50 ഡോളര്‍. (നിലവിലെ 16-ഡോളറിൽ നിന്ന് 50 സെന്റ് വര്‍ധന)
നോവസ്‌കോഷ: മണിക്കൂറിന് 16.50 ഡോളര്‍. (ഈ വര്‍ഷം 1.30-ഡോളറിന്റെ വര്‍ധനയാണ് രേഖപ്പെടുത്തുന്നത്. ഏപ്രില്‍ 1-ന് 5.20-ഡോളറിൽ നിന്ന് 15.70 ഡോളറായി നിരക്ക് വര്‍ധിപ്പിച്ചിരുന്നു, ഇത് ഈ വര്‍ഷത്തെ രണ്ടാമത്തെ വര്‍ധനയാണ്.)
മാനിറ്റോബ: മണിക്കൂറിന് 16.00 ഡോളര്‍. (നിലവിലെ 15.80-ഡോളറിൽ നിന്ന് 20 സെന്റ് വര്‍ധന)
സസ്‌കച്വാന്‍: മണിക്കൂറിന് 15.35 ഡോളര്‍. (നിലവിലെ 15-ഡോളറിൽ നിന്ന് 35 സെന്റ് വര്‍ധന)
അതേസമയം ഈ വര്‍ഷം എല്ലാ പ്രവിശ്യകളും വേതനം വര്‍ധിപ്പിക്കുമ്പോള്‍ മാറ്റങ്ങള്‍ വരുത്താത്ത ഏക പ്രവിശ്യ ആല്‍ബര്‍ട്ടയാണ്. 2018 മുതല്‍ ആല്‍ബര്‍ട്ട മണിക്കൂറിന് 15 ഡോളർ എന്ന നിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല. ഇതോടെ രാജ്യത്ത് ഏറ്റവും കുറഞ്ഞ വേതനനിരക്കുള്ള പ്രവിശ്യ ആല്‍ബര്‍ട്ടയാണ്.