മൺട്രിയോൾ : നഗരത്തിലെ സ്റ്റാർബക്സ് കോഫി ഷോപ്പിന് സമീപമുണ്ടായ വെടിവെപ്പിൽ നിരവധി പേർക്ക് പരുക്കേറ്റതായി ലാവൽ പൊലീസ് (SPL) റിപ്പോർട്ട് ചെയ്തു. ഇന്ന് രാവിലെ പത്തരയോടെ ഹൈവേ 440, 100e അവന്യൂ എന്നിവയുടെ ഇന്റർസെക്ഷനു സമീപമുള്ള കഫേയിലാണ് വെടിവെപ്പ് നടന്നത്. സ്റ്റാർബക്സ് കോഫി ഷോപ്പ്, മെഡിക്കൽ ഐ ക്ലിനിക്, റസ്റ്ററൻ്റുകൾ എന്നിവ അടങ്ങുന്ന ഷോപ്പിങ് കോംപ്ലക്സിലാണ് വെടിവെപ്പ് നടന്നത്.

മൂന്ന് പേർക്ക് പരുക്കേറ്റതായും ഒരാളുടെ അവസ്ഥ ഗുരുതരമാണെന്നും അധികൃതർ അറിയിച്ചു. പൊതുജനങ്ങൾ പ്രദേശത്ത് നിന്ന് മാറിനിൽക്കണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു. അന്വേഷണം പുരോഗമിക്കുന്നു. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.