ഹാലിഫാക്സ് : അറ്റ്ലാൻ്റിക് കാനഡയിലുടനീളം മാസങ്ങളായി തുടരുന്ന വരൾച്ച ന്യൂബ്രൺസ്വിക്കിലെയും നോവസ്കോഷയിലെയും വൈൽഡ് ബ്ലൂബെറി കർഷകരെ വലിയ തോതിൽ ബാധിച്ചതായി റിപ്പോർട്ട്. ഈ വർഷത്തെ വിളവെടുപ്പ് അവസാനിക്കാറായപ്പോൾ, മൊത്തം വിളവ് കഴിഞ്ഞ മൂന്ന് വർഷത്തെ ശരാശരിയേക്കാൾ 70% കുറവാണെന്ന് എൻബി ബ്ലൂബെറി ഇൻഡസ്ട്രി ഗ്രൂപ്പ് ജനറൽ മാനേജർ ഡോണൾഡ് അർസീനോൾട്ട് പറയുന്നു. കാട്ടുതീ കാരണം പ്രവിശ്യാ സർക്കാർ വിളവെടുപ്പ് താൽക്കാലികമായി നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടതും വ്യവസായത്തിന് തിരിച്ചടിയായതായി അർസീനോൾട്ട് പറഞ്ഞു.

പ്രവിശ്യയിലെ 175 വൈൽഡ് ബ്ലൂബെറി കർഷകരിൽ ചിലർ ഇപ്പോൾ ഭൂമി വിൽക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നുണ്ടെന്നും പ്രവിശ്യയിലെ ലിബറൽ സർക്കാരിൽ നിന്ന് സാമ്പത്തിക നഷ്ടപരിഹാരം അവർ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു. സ്റ്റാറ്റിസ്റ്റിക്സ് കാനഡ ഡാറ്റ അനുസരിച്ച് , 2024-ൽ കാനഡയിലെ ഏറ്റവും മൂല്യവത്തായ രണ്ടാമത്തെ പഴ കയറ്റുമതി ലോബുഷ് ബ്ലൂബെറി ആയിരുന്നു, ഇത് 31.3 കോടി ഡോളർ വരുമാനം നേടി.