ന്യൂഡൽഹി: പുതിയ ഇ-മെയിൽ ഐഡി പങ്കുവെച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തന്റെ ഔദ്യോഗിക ഇ-മെയിൽ ഐഡി സോഹോ മെയിലിലേക്ക് മാറ്റിയതായി അദ്ദേഹം അറിയിച്ചു.
“ഞാൻ സോഹോ മെയിലിലേക്ക് മാറിയിരിക്കുന്നു. ഭാവിയിൽ മെയിൽ വഴി ബന്ധപ്പെടുന്നതിനായി amitshah.bjp@zohomail.in എന്ന വിലാസം ഉപയോഗപ്പെടുത്താവുന്നതാണെന്ന്” അമിത് ഷാ എക്സിൽ കുറിച്ചു.

തമിഴ്നാട്ടിലെ ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ മൾട്ടിനാഷണൽ ടെക്നോളജി കമ്പനിയായ സോഹോ കോർപ്പറേഷൻ വികസിപ്പിച്ചെടുത്ത സുരക്ഷിതവും പരസ്യരഹിതവുമായ ഇ-മെയിൽ ഹോസ്റ്റിങ് സേവനമാണ് സോഹോ മെയിൽ . 2008 ലാണ് സോഹോ മെയിൽ ആരംഭിച്ചത്.