ബാരി : എഫ് സി ബാരി സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച കാൽപന്ത് സീസൺ 4 ടൂർണമെൻ്റിൽ സ്കാർബ്റോ കൈരളി സ്പോർട്സ് ക്ലബ് കിരീടം ചൂടി. ഒൻ്റാരിയോയിലെ വിവിധ ക്ലബ്ബുകൾ പങ്കെടുത്ത ടൂർണമെൻ്റിൽ ആതിഥേയരായ എഫ് സി ബാരി റണ്ണേഴ്സ് കിരീടം സ്വന്തമാക്കി.

ടൂർണമെൻ്റിലെ മികച്ച താരമായി കൈരളി സ്പോർട്സ് ക്ലബ്ബിന്‍റെ സർബിൻസണെ തിരഞ്ഞെടുത്തു. എഫ് സി ബാരിയുടെ എൽദോസ് ആണ് മികച്ച ഗോൾകീപ്പർ. ഗ്രാൻഡ് ലക്കേർസ് എഫ് സിയുടെ ശ്യാമിലാണ് ടൂർണമെൻ്റിലെ ടോപ്സ്‌കോറർ. മികച്ച ഡിഫൻഡർ ആയി ജോയലിനെയും തിരഞ്ഞെടുത്തു.

രതീഷ് മെഞ്ചേരി മോനി (Fruitsilla founder) ആയിരുന്നു ടൂർണമെൻ്റിന്‍റെ മെഗാ സ്പോൺസർ. 705 Cravings, Revline Automotive എന്നിവരായിരുന്നു സഹസ്‌പോൺസർമാർ. ക്ലബ് ഭാരവാഹികളായ അരുൺ, സിവിഷ്, അമൽനാഥ്, ആസ്വിൻ, മനു, സുഹൈൽ, നവ്യ എന്നിവർ ടൂർണമെൻ്റിന് നേതൃത്വം നൽകി.