ഹാലിഫാക്സ് : പിക്റ്റൗ കൗണ്ടിയിലെ രണ്ട് കുട്ടികളുടെ തിരോധാനത്തിൽ മനുഷ്യാവശിഷ്ടങ്ങളൊന്നും കണ്ടെത്താനായില്ലെന്ന് ആർസിഎംപി. അടുത്തിടെ ലാൻസ്‌ഡൗൺ സ്റ്റേഷൻ പ്രദേശത്ത് അന്വേഷകർ പൊലീസ് നായ്ക്കളുടെ അകമ്പടിയോടെ 40 കിലോമീറ്റർ സഞ്ചരിച്ചെങ്കിലും മനുഷ്യാവശിഷ്ടങ്ങളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ആർസിഎംപി അറിയിച്ചു.

മനുഷ്യാവശിഷ്ടങ്ങളുടെ ഗന്ധം കണ്ടെത്താൻ പ്രത്യേക പരിശീലനം ലഭിച്ച നായ്ക്കളെയാണ് ഉപയോഗിച്ചതെന്നും, എന്നാൽ തിരച്ചിലിനൊടുവിൽ ഒന്നും കണ്ടെത്താനായില്ലെന്നും സ്റ്റാഫ് സർജന്റ് സ്റ്റീഫൻ പൈക്ക് പറഞ്ഞു. ഈ ഘട്ടത്തിൽ,നേരത്തെ പറഞ്ഞതുപോലെ, എല്ലാ സാധ്യതകളും പരിഗണിക്കുകയാണ്. കുട്ടികളുടെ തിരോധാനത്തിന്റെ സാഹചര്യങ്ങൾ കൃത്യമായി നിർണ്ണയിക്കുകയും അവരെ കണ്ടെത്തുന്നതുവരെ അന്വേഷണം തുടരുംമെന്നും സ്റ്റാഫ് സർജന്റ് റോബ് മക്കാമൺ വ്യക്തമാക്കി.
പിക്റ്റൗ കൗണ്ടിയിലെ ലാൻസ്‌ഡൗൺ സ്റ്റേഷനിലെ ഗെയ്‌ർലോച്ച് റോഡിലുള്ള വീട്ടിൽ നിന്നും ഏപ്രിൽ രണ്ട് വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് ആറ് വയസ്സുകാരി ലില്ലി സള്ളിവനും നാല് വയസ്സുള്ള സഹോദരൻ ജാക്കിനെയും കാണാതായത്.