ഓട്ടവ : ബ്രിട്ടിഷ് കൊളംബിയ കാംബെൽ റിവർ സിറ്റി കൗൺസിലറും സാമൂഹിക പ്രവർത്തകയുമായ ടാനിൽ ജോൺസ്റ്റൺ ഫെഡറൽ എൻഡിപി നേതൃത്വമത്സരത്തിനൊരുങ്ങുന്നു. പാർട്ടി നേതൃത്വത്തിലേക്ക് മത്സരിക്കുന്ന ആദ്യത്തെ തദ്ദേശീയ വനിതയാണ് ടാനിൽ ജോൺസ്റ്റൺ. 2025-ലെ ഫെഡറൽ തിരഞ്ഞെടുപ്പിൽ നോർത്ത് ഐലൻഡ് – പവൽ റിവർ റൈഡിങിൽ എൻഡിപി സ്ഥാനാർത്ഥിയായിരുന്നു ടാനിൽ. എന്നാൽ, കൺസർവേറ്റീവ് സ്ഥാനാർത്ഥി ആരോൺ ഗണ്ണിനോട് അവർ പരാജയപ്പെട്ടു.

ഏപ്രിലിൽ നടന്ന ഫെഡറൽ തിരഞ്ഞെടുപ്പിൽ വൻകൂവർ ഏരിയ സീറ്റിൽ പരാജയപ്പെട്ടതോടെ മുൻ ലീഡർ ജഗ്മീത് സിങ് പാർട്ടി നേതൃസ്ഥാനം രാജിവെച്ചിരുന്നു. മാർച്ച് 29 ന് വിന്നിപെഗിൽ നടക്കുന്ന പാർട്ടിയുടെ വാർഷിക കൺവെൻഷനിൽ ന്യൂ ഡെമോക്രാറ്റുകൾ അവരുടെ പുതിയ നേതാവിനെ തിരഞ്ഞെടുക്കും. യൂണിയൻ ലീഡർ റോബ് ആഷ്ടൺ, ആൽബർട്ട എംപി ഹീതർ മക്ഫെർസൺ, ഡോക്യുമെന്ററി പ്രവർത്തകൻ അവി ലൂയിസ് എന്നിവർ ഇതിനകം തന്നെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിട്ടുണ്ട്.