Monday, October 13, 2025

വ്യാപാര- നിക്ഷേപ ബന്ധം ശക്തിപ്പെടുത്തും; ഇന്ത്യ- യുകെ ബന്ധം പുതിയ തലത്തിലേക്ക്

മുംബൈ: ഇന്ത്യയും യുകെയും തമ്മിലുള്ള വ്യാപാര-നിക്ഷേപ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഇരുരാജ്യങ്ങളും ധാരണയായി. വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍ മുംബൈയില്‍ വെച്ച് യുകെ ബിസിനസ് ആന്‍ഡ് ട്രേഡ് സ്റ്റേറ്റ് സെക്രട്ടറി പീറ്റര്‍ കൈലുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. പരസ്പര സഹകരണം, തീരുവ ഇതര തടസ്സങ്ങള്‍ നീക്കല്‍, വിതരണ ശൃംഖലകളുടെ ഏകോപനം എന്നിവയിലൂടെ അടുത്തിടെ ഒപ്പുവെച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ പരമാവധി പ്രയോജനം ഉറപ്പാക്കാനാണ് ശ്രമം.

അഡ്വാന്‍സ്ഡ് മാനുഫാക്ചറിംഗ്, കണ്‍സ്യൂമര്‍ ഗുഡ്‌സ്, ഭക്ഷ്യ-പാനീയങ്ങള്‍, ശാസ്ത്രം, സാങ്കേതികവിദ്യ, ഇന്നൊവേഷന്‍, നിര്‍മ്മാണം, അടിസ്ഥാന സൗകര്യ വികസനം, ശുദ്ധമായ ഊര്‍ജ്ജം, സാമ്പത്തിക-പ്രൊഫഷണല്‍ സേവനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ ചര്‍ച്ചകള്‍ നടത്തി. കരാര്‍ വേഗത്തിലും ഏകോപനത്തോടെയും നടപ്പിലാക്കാനുള്ള പ്രതിബദ്ധത ഇരുവരും ഊന്നിപ്പറഞ്ഞു. വ്യാപാരം, നിക്ഷേപം, നവീകരണം എന്നിവയ്ക്കുള്ള പുതിയ അവസരങ്ങള്‍ ഫോറം ചര്‍ച്ച ചെയ്തു. പ്രമുഖ വ്യവസായ പ്രതിനിധികള്‍ അധ്യക്ഷത വഹിച്ച ഫോറം, ഉഭയകക്ഷി സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നാനും ധാരണയായി.

ഇന്ത്യന്‍, യുകെ വ്യവസായ രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത ഈ ചര്‍ച്ചകള്‍, കരാര്‍ നടപ്പിലാക്കുന്നതിന് സഹായമായതായി മന്ത്രാലയം അറിയിച്ചു. ഇരുരാജ്യങ്ങളിലെയും ബിസിനസ്സുകള്‍ക്കും ഉപഭോക്താക്കള്‍ക്കും കരാറിന്റെ പൂര്‍ണ്ണ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന് ഇതെന്ന് വാണിജ്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. കരാറിന്റെ നടത്തിപ്പും ഫലപ്രാപ്തിയും നിരീക്ഷിക്കുന്നതിനായി സംയുക്ത സാമ്പത്തിക വ്യാപാര സമിതിക്ക് രൂപം നല്‍കാനും മന്ത്രിമാര്‍ തീരുമാനിച്ചു.

ബ്രിട്ടീഷ് പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം കീര്‍ സ്റ്റാര്‍മര്‍ ഇന്ത്യയിലേക്ക് നടത്തുന്ന ആദ്യ ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായാണ് വ്യാപാരസംഘം ഇന്ത്യയിലെത്തിയത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!