Monday, October 13, 2025

യുഎസ് ഷട്ട്ഡൗൺ തുടരുന്നു: സൈനികർക്ക് ശമ്പളം നൽകാൻ ഉത്തരവിട്ട് ട്രംപ്

വാഷിങ്ടൺ : യുഎസ് ട്രഷറി ഷട്ട്ഡൗൺ 11-ാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിൽ, സൈനികർക്ക് ശമ്പളം നൽകാൻ ഉത്തരവിട്ട് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ലഭ്യമായ എല്ലാ ഫണ്ടുകളും ഉപയോഗിച്ച് ഒക്ടോബർ 15-ന് തന്നെ സൈനികർക്ക് ശമ്പളം വിതരണം ചെയ്യാനാണ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സേതിന് ട്രംപ് നിർദേശം നൽകിയിട്ടുള്ളത്. ധീരരായ സൈനികർക്ക് കൃത്യമായി ശമ്പളം ലഭിക്കുന്നത് ഉറപ്പാക്കാൻ സൈന്യത്തിന്റെ കമാൻഡർ–ഇൻ–ചീഫ് എന്ന നിലയിൽ തനിക്ക് അധികാരമുണ്ടെന്നും ട്രംപ് പറഞ്ഞു.

ഈ മാസം ഒന്നിന് യുഎസ് സെനറ്റിൽ ധനബില്ലുകൾ പാസാക്കാത്തതിനെ തുടർന്നാണ് ഷട്ട്ഡൗൺ നിലവിൽ വന്നത്. ഇതോടെ ഏഴര ലക്ഷത്തോളം സർക്കാർ ജീവനക്കാർ ശമ്പളമില്ലാത്ത അവധിയിലാണ്. അവശ്യസേവനങ്ങൾ ഒഴികെയുള്ള വകുപ്പുകളെയാണ് നിലവിൽ പ്രതിസന്ധി ബാധിച്ചിരിക്കുന്നത്. ലക്ഷക്കണക്കിന് ആളുകൾക്ക് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നൽകുന്ന പദ്ധതിക്കുള്ള പണം നിഷേധിക്കാനുള്ള ട്രംപിന്റെ നിലപാടിനെ ഡെമോക്രാറ്റുകൾ എതിർത്തതോടെയാണ് സെനറ്റിൽ ധനബില്ലുകൾ പാസാകാതെ വന്നതും രാജ്യം ഷട്ട്ഡൗണിലേക്ക് നീങ്ങിയതും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!