നയാഗ്ര ഫോൾസ് : നയാഗ്ര മലയാളീ സമാജത്തിന്‍റെ മൂന്നാമത് രാജ്യാന്തര വോളിബോൾ ടൂർണമെന്റിൽ ചാമ്പ്യന്മാരായി എൻഎംഎസ് ബ്ലാസ്റ്റേഴ്സ്. യഥാക്രമം ടൊറൻ്റോ മൻ്റിൽ GTA, ബ്രാംപ്ടൺ സ്പൈക്കേഴ്സ് , ലണ്ടൻ ഫാൽക്കൺസ് എന്നിവർ രണ്ടും , മൂന്നും, നാലും സ്ഥാനങ്ങൾ നേടി. അണ്ടർ 17 കാറ്റഗറിയിൽ London ഫാൽക്കൺസ് ജേതാക്കളും Toronto എയ്സെസ് റണ്ണറപ്പും ആയി . 40 പ്ലസ് കാറ്റഗറിയിൽ London ഫാൽക്കൺസ് വിജയികളായി . മാസ്ക് സ്‌പൈക്സ് എഡ്മിൻ്റൺ, കനേഡിയൻ വാരിയേഴ്‌സ്, ദുർഹം ഫാൽക്കൺസ് എന്നിവർ യഥാക്രമം രണ്ടും , മൂന്നും , നാലും സ്ഥാനങ്ങൾ നേടി.

കാനഡ ഗെയിംസ് പാർക്കിൽ രാജ്യാന്തരനിലവാരത്തിൽ ഒരുക്കിയിരിക്കുന്ന നാല് കോർട്ടുകളിലാണ് മത്സരങ്ങൾ നടന്നത്. കാനഡയിൽ നിന്നുള്ള ടീമുകൾക്ക് പുറമെ യുഎസിൽ നിന്നും ടീമുകൾ പങ്കെടുത്തു. റിയൽറ്റർ അർജുൻ സനൽകുമാർ, ജെയിംസ് ഓട്ടോ ഗ്രൂപ്പിലെ ബോബൻ ജെയിംസ് എന്നിവരാണ് ടൂർണമെൻ്റിന്‍റെ മെഗാ സ്‌പോൺസർമാർ.