Friday, October 17, 2025

ധ്യാന്‍ ശ്രീനിവാസന്‍ പ്രണയ നായകനായി ഒരു വടക്കന്‍ തേരോട്ടം വീഡിയോ സോങ് എത്തി

ഓപ്പണ്‍ ആര്‍ട്ട് ക്രിയേഷന്‍സിന്റെ ബാനറില്‍ ഏ. ആര്‍. ബിനു രാജിന്റെ സംവിധാനത്തില്‍
ധ്യാന്‍ ശ്രീനിവാസന്‍ പ്രണയ നായകനായി എത്തുന്ന ഒരു വടക്കന്‍ തേരോട്ടം എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി. ദില്‍ന രാമകൃഷ്ണനാണ് ധ്യാനിന്റെ പ്രണയിനിയായി എത്തിയിരിക്കുന്നത്. അനുരാഗിണി ആരാധികേ …എന്നു തുടങ്ങുന്ന ഒരു യുഗ്മഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ഇന്ന് ഇന്‍ഡ്യന്‍ സിനിമയില്‍ ഏറ്റം ഹരമായി മാറിയിരിക്കുന്ന സംഗീത സംവിധായക കന്‍ അനിരുദ്ധ് രവിചന്ദര്‍ തന്റെ ഒഫീഷ്യല്‍ പേജിലൂടെയാണ് ഈ ഗാനം പ്രകാശനം ചെയ്തിരിക്കുന്നത്.

തന്റേതല്ലാത്ത ഒരു ഗാനം തന്റെ പേജിലൂടെ പ്രകാശനം ചെയ്തത് ഇത് ആദ്യ സംഭവം കൂടിയാണ്. ഷാരൂഖ് ഖാന്റെ ജവാന്‍ ലിയോ വേട്ടയാന്‍, , കൂലി തുടങ്ങിയ വന്‍ ചിത്രങ്ങള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് അനിരുദ്ധ്രവിചന്ദറാണ്. വാസുദേവ് കൃഷ്ണന്‍ നിത്യാ മാമ്മന്‍, എന്നിവര്‍ ആലപിച്ച മനോഹരമായ ഈ ഗാനം രചിച്ചിരിക്കുന്നത് കൈതപ്രം ദാമോദരന്‍ നമ്പൂതിരിയാണ്. ബേണി ഇഗ്‌നേഷ്യസ് കൂട്ടുകെട്ടിലെ ബേണിയും മകന്‍ ടാന്‍സണും ചേര്‍ന്നാണ്ഈണം പകര്‍ന്നിരിക്കുന്നത്.

അഭ്യസ്തവിദ്യനായിട്ടും ഓട്ടോ റിഷാ തൊഴിലാളിയായി ജീവിക്കുന്നസാധാരണക്കാരനായ ഒരു യുവാവിന്റെ ജീവിത കഥയാണ് മലബാറിന്റെ പശ്ചാത്തലത്തിലൂടെ തികച്ചും റിയലിസ്റ്റിക്കായി ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. സാധാരണക്കാരായ ജനങ്ങളുടെ ഒരു നേര്‍ക്കാഴ്ച്ച കൂടിയാണ് ഈ ചിത്രം. മാളവികാ മേനോന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി വിജയകുമാര്‍, സോഹന്‍ സീനുലാല്‍, സുധീര്‍ പറവൂര്‍, സലിം ഹസ്സന്‍ (മറിമായം ഫെയിലി ആനന്ദ്, രാജേഷ് കേശവ് , രാജ് കപൂര്‍ (തുറുപ്പുഗുലാന്‍ ഫെയിം) ദിനേശ് പണിക്കര്‍, ദിലീപ് മേനോന്‍,നാറായണന്‍ നായര്‍, കിരണ്‍ കുമാര്‍, അംബികാ മോഹന്‍,സംവിധായ
കല്‍ മനു സുധാകര്‍ എന്നിവരും പ്രധാന താരങ്ങളാണ്. ‘

കോ-പ്രൊഡ്യൂസേര്‍സ് – സൂര്യ എന്ന്.സുഭാഷ്, ജോബിന്‍ വര്‍ഗീസ്
തിരക്കഥ -സനു അശോക്.
ഹസീന എസ്. കാനമാണ് മറ്റൊരു ഗാനരചയിതാവ്.
ഛായാഗ്രഹണം – പവി.കെ. പവന്‍ ‘
എഡിറ്റിംഗ് – ജിതിന്‍
കലാസംവിധാനം – ബോബന്‍.
മേക്കപ്പ് – സനൂപ് രാജ്.
കോസ്റ്റ്യും ഡിസൈന്‍- സൂര്യ ശേഖര്‍.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ – വിഷ്ണു ചന്രന്‍’ ‘
സ്റ്റില്‍സ് – ഷുക്കു പള്ളിപ്പറമ്പില്‍
പ്രൊജക്റ്റ് ഡിസൈനര്‍ – അമൃതാ മോഹന്‍
പ്രൊഡക്ഷന്‍ മാനേജേഴ്‌സ് – ജോമോന്‍ ജോയ് ചാലക്കുടി, റമീസ് കബീര്‍,
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – എസ്സ.കെ. എസ്തപ്പാന്‍, വാഴൂര്‍ ജോസ്.

വടകര, കോഴിക്കോട് ഒറ്റപ്പാലം ഭാഗങ്ങളിലായിട്ടാണ് ചിത്രീകരണം പൂര്‍ത്തിയായിരി ക്കുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്ന ഈ ചിത്രം നവംബര്‍ മാസത്തില്‍ പ്രദര്‍ശനത്തിനെത്തുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!