Friday, October 17, 2025

ജയറാം, കാളിദാസ്ജയറാം ചിത്രം ആശകള്‍ ആയിരം ഫുള്‍ പായ്ക്കപ്പ്

ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ശ്രീഗോകുലം ഗോപാലന്‍ നിര്‍മ്മിച്ച് ജി. പ്രജിത്ത് സംവിധാനം ചെയ്യുന്ന ആശകള്‍ ആയിരം എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ഒക്ടോബര്‍ പത്തിന് കൊച്ചി പൂക്കാട്ടുപടിയിലെ സ്റ്റുഡിയോ ഫ്‌ലോറില്‍ നടന്ന ഒരു ഗാന ചിത്രീകരണത്തോടെയാണ് ചിത്രീകരണം പൂര്‍ത്തിയായത്.

അമ്പതു ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണമാണ് ഈ ചിത്രത്തിനു വേണ്ടി വന്നത്. മികച്ച വിജയം നേടിയ ഒരു വടക്കന്‍ സെല്‍ഫി, സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ എന്നീ ചിത്രങ്ങള്‍ക്കു ശേഷം പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ജനറേഷന്‍ ഗ്യാപ്പിന്റെ കഥ ഒരു കുട്ടംബത്തിന്റെ പശ്ചാത്തലത്തിലൂടെ ഹൃദ്യമായി അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ ജയറാമും കാളിദാസ് ജയറാമും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

നമ്മുടെ കുടുംബ ജീവിതങ്ങളിലെ ആരും ശ്രദ്ധിക്കാതെ പോകുന്ന സംഭവങ്ങളിലേക്കാണ് ഈ ചിത്രത്തിന്റെ കടന്നു വരവ്. ആശാ ശരത്താണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കുടുംബ സദസ്സുകള്‍ക്ക് എന്നും പ്രിയപ്പെട്ട നടനാണ് ജയറാം. ജയറാമും, മകന്‍ കാളിദാസ് ജയറാമുമാണ് ഈ കുടുംബ ചിത്രത്തിലെ അച്ഛനും മകനുമായി എത്തുന്നത്.ഇരുവരും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

ഇഷാനി കൃഷ്ണകുമാറാണ് നായിക. അഹാന കൃഷ്ണകുമാറിന്റെ ഇളയ സഹോദരിയായ ഇഷാനി, മമ്മൂട്ടി നായകനായ വണ്‍ എന്ന ചിത്രത്തിലും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. സായ് കുമാര്‍, അജു വര്‍ഗീസ്, ആശാ ശരത്ത്, ബൈജു സന്തോഷ്,, കൃഷ്ണശങ്കര്‍, സഞ്ജു ശിവറാം, ഉണ്ണിരാജ, ശങ്കര്‍ ഇന്ദുചൂഡന്‍, ഇഷാന്‍ ജിംഷാദ്, നിഹാരിക, നന്ദന്‍ ഉണ്ണി, സൈലക്‌സ് ഏബ്രഹാം, ശ്യാംലാല്‍ ,ഗോപന്‍ മങ്ങാട്ട് എന്നിവരും പ്രധാന താരങ്ങളാണ്.

ജൂഡ് ആന്റണി ജോസഫ് ആണ് ക്രിയേറ്റീവ് ഡയറക്ടര്‍.
തിരക്കഥ -അരവിന്ദ് രാജേന്ദ്രന്‍ – ജൂഡ് ആന്റണി ജോസഫ്.
സംഗീതം – സനല്‍ ദേവ്.
ഛായാഗ്രഹണം – സ്വരൂപ് ഫിലിപ്പ് ‘
എഡിറ്റിംഗ് – ഷഫീഖ് വി.ബി.
കലാസംവിധാനം – നിമേഷ് താനൂര്‍.
മേക്കപ്പ് – ഹസ്സന്‍ വണ്ടൂര്‍ .
കോസ്റ്റ്യും – ഡിസൈന്‍ -അരുണ്‍ മനോഹര്‍.
സ്റ്റില്‍സ് – ലിബിസണ്‍ ഗോപി.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ -ബേബി പണിക്കര്‍.
പ്രോജക്റ്റ് ഡിസൈനര്‍ & പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ — എന്‍. എം. ബാദുഷ.
പ്രൊഡക്ഷന്‍
എക്‌സിക്കുട്ടീവ് – സക്കീര്‍ ഹുസൈന്‍.
പ്രൊഡക്ഷന്‍ മാനേജര്‍ – അഭിലാഷ് അര്‍ജുന്‍.
എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍ – കൃഷ്ണമൂര്‍ത്തി.
കോ – പ്രൊഡ്യൂസേര്‍സ് – വി.സി. പ്രവീണ്‍, ബൈജു ഗോപാലന്‍.
വാഴൂര്‍ ജോസ്..

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!