കാലിഫോർണിയ : മുന്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും പോപ് താരം കാറ്റി പെറിയും ഡേറ്റിങ്ങിലാണെന്ന അഭ്യൂഹത്തിന് സ്ഥിരീകരണം. ആഡംബര നൗകയുടെ മുകളിൽ ട്രൂഡോയും കാറ്റി പെറിയും പരസ്പരം ചുംബിച്ചു നിൽക്കുന്ന ഫോട്ടോകൾ പുറത്തുവന്നിരിക്കുകയാണ് ഇപ്പോൾ. കാലിഫോർണിയയിലെ സാന്താ ബാർബറയിലെ കാറ്റി പെറിയുടെ ആഡംബര നൗകയുടെ മുകളിൽ നിന്നു ഇരുവരും ചുംബിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. ട്രൂഡോ, കാറ്റി പെറിയുമായി അകന്നുവെന്ന അഭ്യൂഹത്തിന് പിന്നാലെയാണ് ഇരുവരെയും ഒരുമിച്ച് കണ്ടത്.

ജൂലൈയില്‍ മൺട്രിയോളിൽ നടന്ന ഒരു അത്താഴവിരുന്നിനിടെയാണ് ഇരുവരെയും ആദ്യമായി ഒരുമിച്ച് കണ്ടത്. കാനഡയില്‍ നടന്ന കാറ്റി പെറിയുടെ ലൈഫ് ടൈംസ് ടൂര്‍ സ്റ്റോപ്പിലും ട്രൂഡോ പങ്കെടുത്തിരുന്നു. 18 വർഷത്തെ ദാമ്പത്യജീവിതത്തിനുശേഷം, 2023 ഓഗസ്റ്റിലാണ് ട്രൂഡോ ഭാര്യ സോഫി ഗ്രിഗോയറിൽ നിന്ന് വേർപിരിയുന്നതായി പ്രഖ്യാപിച്ചത്. അവർക്ക് മൂന്ന് കുട്ടികളുണ്ട്. ഏഴ് വർഷത്തെ ദാമ്പത്യത്തിന് ശേഷം 2025 ജൂണിലാണ് പെറി നടൻ ഒർലാൻഡോ ബ്ലൂമുമായുള്ള ബന്ധം അവസാനിപ്പിച്ചത്. ഇവർക്കു ഒരു മകളുമുണ്ട്.