തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി ഒജെ ജനീഷിനെ തിരഞ്ഞെടുത്തു. വിവാദങ്ങളെ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ച് 51 ദിവസങ്ങൾക്ക് ശേഷമാണ് ഒജെ ജനീഷിന്റെ നിയമനം.

അതേസമയം, യൂത്ത് കോൺഗ്രസിന്റെ വർക്കിങ് പ്രസിഡന്റായി ബിനു ചുള്ളിയിൽ നിയമിതനായി. കൂടാതെ, അബിൻ വർക്കിയെയും കെഎം അഭിജിത്തിനെയും യൂത്ത് കോൺഗ്രസിന്റെ ദേശീയ സെക്രട്ടറിമാരായി തിരഞ്ഞെടുത്തു.