സെൻ്റ് ജോൺസ് : ഇസ്രയേൽ സൈന്യം തടവിലാക്കിയ മൂന്ന് ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ ആക്ടിവിസ്റ്റുകളെ മോചിപ്പിച്ചു. ഗാസയിലേക്ക് സഹായമെത്തിക്കാൻ ശ്രമിച്ച ഫ്ലോട്ടില്ലയുടെ ഭാഗമായിരുന്ന സാഡി മീസ്, നികിത സ്റ്റാപ്പിൾട്ടൺ, ഡെവോണി എല്ലിസ് എന്നിവരാണ് ഇസ്രയേൽ പിടിയിലായത്. മൂവരും ഞായറാഴ്ച രാവിലെ ജോർദാനിലെ അമ്മാനിലേക്ക് സുരക്ഷിതമായി യാത്ര തിരിച്ചതായി പ്രവിശ്യയിലെ ഒരു അഭിഭാഷക സംഘം പാലസ്തീൻ ആക്ഷൻ YYT അറിയിച്ചു.

ഇസ്രയേലിൽ തടവിലാക്കപ്പെട്ട കനേഡിയൻ പൗരന്മാരെ എത്രയും വേഗം മോചിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രി അനിത ആനന്ദ് അറിയിച്ചിരുന്നു. ഇവരെ മോചിപ്പിക്കാൻ ഗ്ലോബൽ അഫയേഴ്സ് കാനഡയിലെ ഉദ്യോഗസ്ഥർ ഇസ്രയേൽ അധികാരികളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും എല്ലാ കനേഡിയൻ പൗരന്മാർക്കും കോൺസുലാർ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.