വൻകൂവർ: സറേയിൽ പുതുതായി വരുന്ന മെഡിക്കൽ സ്കൂളിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ബ്രിട്ടിഷ് കൊളംബിയ പ്രീമിയർ ഡേവിഡ് എബി ഇന്ന് പുറത്തുവിടും. 50 വർഷത്തിന് ശേഷം പടിഞ്ഞാറൻ കാനഡയിൽ തുറക്കുന്ന ഇത്തരത്തിലുള്ള ആദ്യത്തെ യൂണിവേഴ്സിറ്റിയാണ് സൈമൺ ഫ്രേസർ യൂണിവേഴ്സിറ്റി (SFU) സ്കൂൾ ഓഫ് മെഡിസിൻ.

സ്കൂളിന് പ്രാഥമിക അംഗീകാരം ലഭിക്കുന്നതിനായി എസ്‌എഫ്‌യു പ്രവർത്തിച്ചുവരികയാണ്. സെപ്റ്റംബർ അവസാനത്തോടെ അക്രഡിറ്റേഷൻ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഓഗസ്റ്റിൽ യൂണിവേഴ്സിറ്റി വ്യക്തമാക്കിയിരുന്നു.
‘പ്രാഥമിക അക്രഡിറ്റേഷൻ സ്റ്റാറ്റസ് ലഭിച്ചുകഴിഞ്ഞാൽ, അപേക്ഷകൾ സ്വീകരിച്ചു തുടങ്ങാൻ അനുവാദമുണ്ടാകും’, എസ്എഫ്‌യു പറഞ്ഞു. 2026 ൽ വിദ്യാർത്ഥികളെ ഇന്റർവ്യൂ ചെയ്യാൻ പദ്ധതിയിടുന്നതായും എസ്എഫ്‌യു കൂട്ടിച്ചേർത്തു.