വൻകൂവർ: പ്രിൻസ് ജോർജിന് സമീപം രണ്ട് ഹൈക്കർമാർക്ക് നേരെ കരടിയുടെ ആക്രമണം. ഈ സംഭവത്തെ തുടർന്ന് മക്ഗ്രെഗർ പർവത പ്രദേശത്തെ നടപ്പാതകൾ അടച്ചിട്ടതായി ബ്രിട്ടിഷ് കൊളംബിയ കൺസർവേഷൻ ഓഫീസർ സർവീസ് അറിയിച്ചു. ശനിയാഴ്ചയാണ് രണ്ട് ഹൈക്കർമാർക്ക് നേരെ ഗ്രിസ്ലി കരടിയുടെ ആക്രമണമുണ്ടായത്.

പ്രോബ്ലം ആനിമൽ ടീം സ്പെഷ്യലിസ്റ്റുകൾ കരടിയുഡി ആക്രമണത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും, പാസ് ലേക്ക് ഏരിയയിലെ ഹൈക്കിങ് റദ്ദാക്കാൻ ആളുകളോട് നിർദ്ദേശിച്ചതായും സർവീസ് പറയുന്നു. അതേസമയം ഹൈക്കർമാരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും പുറത്തുവിട്ടിട്ടില്ല.