Tuesday, October 14, 2025

കാനഡ പോസ്റ്റ് സമരം: മൺട്രിയോൾ ഫുഡ് ബാങ്കുകൾ ആശങ്കയിൽ

മൺട്രിയോൾ: കാനഡ പോസ്റ്റ് ജീവനക്കാരുടെ സമരം കാരണം സംഭാവനകൾ കുറയുമെന്ന ആശങ്കയിൽ മൺട്രിയോൾ ഫുഡ് ബാങ്കുകൾ. പലരും സംഭാവനകൾ അയക്കുന്നത് മെയിൽ കാരിയറുകൾ വഴിയാണെന്ന് വെൽക്കം ഹാൾ മിഷൻ സംഘടനയുടെ സിഇഒ സാമുവൽ വാട്‍സ് പറയുന്നു.

‘ നമ്മുടെ സംഘടന വഴി നഗരത്തിലെ നൂറുകണക്കിന് ആളുകൾക്ക് ദിവസവും ഭക്ഷണവും പലചരക്ക് സാധങ്ങളും നൽകുന്നുണ്ട്.അതിനായി പലരും സംഭാവനകൾ അയക്കുന്നത് മെയിൽ വഴിയാണ്. ഇതുവരെ പണിമുടക്ക് കാരണം തടസങ്ങളൊന്നും നേരോടേണ്ടി വന്നിട്ടില്ല, എന്നാൽ ആശങ്കയുണ്ട്,’ വാട്‍സ് പറഞ്ഞു.

കഴിഞ്ഞ വർഷത്തേക്കാൾ ഈ വർഷം സംഭാവനകൾ കുറവായിരിക്കുമെന്ന് ഉറപ്പുണ്ട്. തപാൽ സമരം അവസാനിക്കുന്നതുവരെ ആളുകൾ വെബ്‌സൈറ്റ് വഴിയോ ഫോൺ വഴിയോ സംഭാവനകൾ നൽകണമെന്ന് ആവശ്യപ്പെടുന്നതായും അദ്ദേഹം പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!