കിച്ചനർ: വാട്ടർലൂ ഇന്റർനാഷണൽ എയർപോർട്ട് (YKF) മേഖലയിൽ നിന്ന് ടൊറന്റോ പിയേഴ്സൺ എയർപോർട്ടിലേക്കുള്ള (YYZ) ബസ് സർവീസുകളുടെ എണ്ണം ഇരട്ടിയാക്കി എയർ കാനഡ.ഡിസംബർ 1 മുതൽ, സാധാരണ അഞ്ച് കോച്ചുകൾക്ക് പകരം, യാത്രക്കാർക്ക് ലാൻഡ്‌ലൈൻ കമ്പനിയുടെ 10 ആഡംബര കോച്ച് സർവീസുകൾ ലഭ്യമാക്കും.
“എയർ കാനഡയുടെ നൂതനമായ, മൾട്ടി-മോഡൽ സേവനത്തോടുള്ള കിച്ചനർ-വാട്ടർലൂ മേഖലയിൽ നിന്നുള്ള പ്രതികരണത്തിൽ ഞങ്ങൾ വളരെ സംതൃപ്തരാണ്,” എയർ കാനഡ റീജിനൽ എയർലൈൻസ് ആൻഡ് മാർക്കറ്റ്സ് ഡയറക്ടർ രൺബീർ സിങ് പറഞ്ഞു.

സർവീസുകൾ ഇരട്ടിയാക്കുന്നത് വാട്ടർലൂ മേഖലയുടെ ആഗോള വ്യാപ്തിയെ ശക്തിപ്പെടുത്തുകയും പ്രവിശ്യാ നിവാസികൾക്കും സന്ദർശകർക്കും ഒരുപോലെ പുതിയ വാതിലുകൾ തുറക്കുകയും ചെയ്യുമെന്ന് എയർ കാനഡ വാട്ടർലൂ മേഖലാ ചെയർപേഴ്‌സൺ കാരെൻ റെഡ്മാൻ വ്യക്തമാക്കി.
സർവീസ് വർധിപ്പിച്ചതോടെ വൈ.കെ.എഫിൽ നിന്ന് ബ്രെസ്ലൗവിലേക്ക് രാവിലെ 5:30 മുതൽ രാത്രി 8:25 വരെ ബസ് ലഭ്യമാകും. വൈ.വൈ.സെഡിൽ നിന്ന് വൈ.കെ.എഫിലേക്കുള്ള സർവീസുകൾ രാവിലെ 7 മുതൽ രാത്രി 10:15 വരെയുമാണ്.